പേരാമ്പ്രയില്‍ വിദ്യാര്‍ഥിനി കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. എട്ടാം ക്ലാസ്സുകാരി ബസില്‍ തൂങ്ങിക്കിടന്നത് 20 മീറ്ററോളം. മാര്‍ക്കറ്റ് സ്റ്റോപ്പില്‍ വിദ്യാര്‍ഥികള്‍ കയറുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ കയറുന്നതിനിടെ മുന്നോട്ട് എടുത്ത ബസില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്ക് ബസിന്റെ കമ്പിയില്‍ പിടിത്തം കിട്ടുകയും കുട്ടി ബസില്‍ തൂങ്ങിക്കിടക്കുകയും ചെയ്തു.
കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് ബസ് 20 മീറ്ററോളം മുന്നിലേക്ക് പോയി. നിസാര പരിക്കുപറ്റിയെങ്കിലും കമ്പിയില്‍ പിടികിട്ടിയതിനാല്‍ വലിയ അപകടം ഒഴിവായി. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി റയാ ഫാത്തിമ (13) ആണ് കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍നിന്നു വീണത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിയോടുകൂടിയാണ് സംഭവം.
മാര്‍ക്കറ്റ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുകയും വിദ്യാര്‍ഥികള്‍ ഓടിക്കയറുന്നതിനിടയില്‍ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും ചെയ്തെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബസ്സില്‍നിന്നു റോഡിലേക്ക് വീഴുന്നതിനിടെ ബസിന്റെ കമ്പിയില്‍ പിടിത്തം കിട്ടുകയും കുട്ടി ബസില്‍ തൂങ്ങിക്കിടക്കുകയും ചെയ്തു. കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് ബസ് 20 മീറ്ററോളം മുന്നിലേക്ക് പോയി. അമ്പാടി ഷോപ്പിന് മുന്നിലെത്തിയപ്പോള്‍ നാട്ടുകാരുടെ ബഹളം കേട്ടാണ് ബസ് നിര്‍ത്തിയത്.
റോഡില്‍ ഉരഞ്ഞ് കുട്ടിയുടെ കാല്‍മുട്ടിന് പരുക്കേറ്റു. പിടിത്തം വിടാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ കയറ്റാതിരിക്കാന്‍ സ്റ്റോപ്പില്‍നിന്ന് ഏറെ മാറ്റിയാണ് ബസുകള്‍ നിര്‍ത്തുന്നത്. കുട്ടികള്‍ ബസില്‍ ഓടിയാണ് കയറുന്നത്. കഴിഞ്ഞ ദിവസമാണ് പേരാമ്പ്ര സ്റ്റാന്‍ഡില്‍ അമിത വേഗതയിലെത്തിയ ബസ് വയോധികന്റെ ദേഹത്തുകൂടി കയറി ഇറങ്ങിയത്. വയോധികന് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിരുന്നു. ഒരാഴ്ച തികയുന്നതിന് മുന്‍പാണ് ഇതിനടുത്തായി വീണ്ടും അപകടമുണ്ടായത്.