Movie News

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മാർക്കോ’ പ്രൊമോ സോങ് – marco movie promo song goes viral in social media

ഡിസംബർ 20 ന് ചിത്രം തിയേറ്ററിൽ എത്തും

മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’യുടെ പ്രൊമോ സോങ് പുറത്ത്. സംഗീത സംവിധായകൻ സുഷിൻറെ ശ്യാമിൻ്റെ മ്യൂസിക് ടീമിൽ അംഗമായിരുന്ന സയീദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാർ വരികളെഴുതി റാപ്പർ ബേബി ജീൻ പാടിയിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ഡിസംബർ 20 ന് ചിത്രം തിയേറ്ററിൽ എത്തും.

ചടുലമായ ഈണവും ഹെവി ബീറ്റുകളുമാണ് ഗാനത്തിൽ ഒരുക്കിയിരിക്കുന്നത്. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട് ഈ ഗാനത്തിന്. ചിത്രത്തിലെ ആദ്യ സിംഗിൾ ‘ബ്ലഡ്’ കെജിഫ് ഗായകൻ സന്തോഷ് വെങ്കിയുടെ ശബ്‍ദത്തിലും റാപ്പർ ഡബ്സീയുടെ ശബ്‍ദത്തിലും അടുത്തിടെ പുറത്തിറങ്ങിയിരുന്നത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിൻറേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്.

ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറേതായി പുറത്തിറങ്ങിയ മലയാളം, ഹിന്ദി ടീസറുകൾ ഏവരും ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടിരുന്നു. ചിത്രം വിതരണത്തിനെത്തിക്കുന്നത് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് ആണ്.

STORY HIGHLIGHT: marco movie promo song goes viral in social media