മുരിങ്ങയുടെ ഇലയും പൂവും കായും ഒക്കെ ഭക്ഷണമായി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒന്നാണ്. ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്ന മുരിങ്ങ കൊണ്ടൊരു സ്മൂത്തി തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- മുരിങ്ങ പൗഡര്‍ – ഒരു ടേബിള്‍ സ്പൂണ്‍
- ഏത്തപ്പഴം ചെറുത് അരിഞ്ഞത് – ഒരെണ്ണം
- ബെറി പഴം – ഒരു പിടി
- ബദാംമില്‍ക്ക് – ഒന്നര കപ്പ്
- തേന്‍- ഒരു ടേബിള്‍ സ്പൂണ്‍
- ചിയാസീഡ്സ് – അല്പം
തയ്യാറാക്കുന്ന വിധം
മുരിങ്ങ പൗഡര്‍, ഏത്തപ്പഴം, ബെറി പഴം, ബദാം മില്‍ക്ക് ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലെടുത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഗ്ലാസിലേക്ക് പകര്‍ന്ന് തേനും ചിയാസീഡ്സും ചേര്‍ത്ത് കഴിക്കാം.
STORY HIGHLIGHT: Muringa Smoothie