Food

ഉച്ചയൂണിനൊപ്പം കഴിക്കാൻ ഈ ആവോലി ഫ്രൈ കൂടെയുണ്ടെങ്കിൽ പൊളിക്കും | Pomfret Fish Fry

ഉച്ചയൂണിനൊപ്പം കഴിക്കാൻ ഈ ആവോലി ഫ്രൈ കൂടെയുണ്ടെങ്കിൽ പൊളിക്കും. കിടിലൻ സ്വാദിൽ ആവോലി എങ്ങനെ ഫ്രൈ ചെയ്യാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • വലിയ ആവോലി – 1
  • വെളുത്തുള്ളി – 6 അല്ലി
  • കുരുമുളക് – ഒരു ടീസ്‌പൂൺ
  • ഇഞ്ചി – ഒരു കഷണം
  • വിനാഗിരി – ഒരു ടേബിൾ സ്‌പൂൺ
  • കാപ്‌സിക്കം, കാരറ്റ്, സവാള (ചെറുതായി അരിഞ്ഞത്) – ഒരു കപ്പ് വീതം
  • പച്ചമുളക് – 4 എണ്ണം
  • കറിവേപ്പില- 2 തണ്ട്
  • ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി, കുരുമുളക്, ഇഞ്ചി എന്നിവ അരച്ച് വിനാഗിരിയുമായി യോജിപ്പിക്കുക. ആവോലി വരഞ്ഞ് അരപ്പ് പുരട്ടുക. അരിഞ്ഞു വച്ചിരിക്കുന്ന കാപ്‌സിക്കം, കാരറ്റ്, സവാള എന്നിവ വഴറ്റി അല്‌പം ഉപ്പും ചേർത്ത് കോരിയെടുക്കുക. മീൻ എണ്ണയിലിട്ട് രണ്ട് വശവും മൂപ്പിച്ച് എടുക്കുക. മീനിന്റെ പുറത്ത് എണ്ണയിൽ വഴറ്റിയ ചേരുവകൾ ഇട്ട് അലങ്കരിക്കുക.