Food

കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാൻ ഉണക്കമീന്‍ ചതച്ചത്‌

കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു റെസിപ്പി. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉണക്ക ചെമ്മീൻ ചമ്മന്തി.

ആവശ്യമായ ചേരുവകൾ

  • 1. ഏതെങ്കിലും മുളളില്ലാത്ത ഉണക്കമീന്‍
  • വറുത്ത് കല്ലില്‍ വച്ച് ചതച്ചത് – ഒരു കപ്പ്
  • 2. തേങ്ങാ കൊത്ത് – ഒരു എണ്ണത്തിന്റെ
  • 6. വറ്റല്‍ മുളക് – എട്ട് എണ്ണം
  • 3. ചുവന്നുള്ളി – എട്ട് എണ്ണം
  • 5. ഇഞ്ചി – ഒരു കഷണം
  • 6. വാളന്‍ പുളി – പാകത്തിന്
  • 7. കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന വിധം

തേങ്ങാ പൂളി കഷണങ്ങളാക്കി ഇട്ട് ചുട്ട് എടുക്കുക. വറ്റല്‍ മുളകും ചൂട്ട് എടുക്കുക. പിന്നീട് അരകല്ലില്‍ വച്ച് ചമ്മന്തിക്ക് ചതക്കുന്നതുപോലെ മേല്‍ പറഞ്ഞ മറ്റ് സാധനങ്ങളും ചേര്‍ത്ത് ചതച്ച മീനും കൂട്ടി ചേര്‍ത്ത് യോജിപ്പിക്കുക.