Kerala

വീടുകൾ നിർമ്മിച്ചുനൽകാൻ കഴിയാത്തത് ദൗർഭാഗ്യകരം

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ സർക്കാരിൻ്റെ മെല്ലെപോക്കിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീട് വെക്കാൻ സ്ഥലം കിട്ടാത്തത് പരിതാപകരമാണെന്നും, ബന്ധപ്പെട്ടവരോട് സംസാരിച്ച് സ്ഥലം എത്രയും പെട്ടെന്ന് നേടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

 

സ്ഥലം സർക്കാരിൻ്റെയാണെന്ന് പറഞ്ഞ് ഏറ്റെടുക്കാൻ പോയാൽ നീണ്ടുനിൽക്കുന്ന നിയമവ്യവഹാരം മാത്രമായിരിക്കും ഫലമെന്നും വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് സ്ഥലം ഏറ്റെടുത്ത് വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞപ്പോൾ സർക്കാർ തങ്ങൾ ഏറ്റെടുക്കുന്ന സ്ഥലത്ത് ചെയ്യാമെന്നാണ് പറഞ്ഞത്. അത് തങ്ങൾ അംഗീകരിച്ചു. എന്നാൽ സർക്കാരിനെക്കൊണ്ട് ഇത്രയും വീടുകൾ നിർമ്മിച്ചുനൽകാൻ കഴിയാത്തത് ദൗർഭാഗ്യകരമാണെന്നും വി ഡി സതീശൻ പറഞ്ഞു.