പഴങ്ങള്‍ ധാരാളമായുണ്ടാവുന്ന കേരളത്തില്‍ വൈന്‍ ഉണ്ടാക്കുക ഭാരിച്ച പണിയല്ല. അതുകൊണ്ട് സുലഭമായി ലഭിക്കുന്ന പൈനാപ്പിൾ കൊണ്ട് ഒരു ഉഗ്രൻ വൈൻ തയ്യാറാക്കിയെടുക്കാം.
ചേരുവകൾ
- പൈനാപ്പിള്‍- 1.5 കിലോ
- പഞ്ചസാര – 1.25 കിലോ
- തിളപ്പിച്ചാറ്റിയ വെള്ളം- 2.25 ലിറ്റര്‍
- യീസ്റ്റ് – 1.5 ടീസ്പൂണ്‍
- ഗോതമ്പ് – ഒരു പിടി
- കറുവപ്പട്ട – 1 ഇഞ്ച് കഷ്ണം
- ഗ്രാമ്പൂ – 3 എണ്ണം
തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ നന്നായി കഴുകി തുടച്ചു രണ്ടറ്റവും മുറിച്ചു ചെറുതായി അരിഞ്ഞെടുക്കുക. കുറച്ചു കഷണങ്ങള്‍ ഒന്ന് ചതച്ചെടുക്കണം. ചെറുചൂടുള്ള കാല് കപ്പ് വെള്ളത്തില്‍ അര ടിസ്പൂണ്‍ പഞ്ചസാര, യീസ്റ്റ്, എന്നിവ ഇട്ട് ഇളക്കി കുറച്ച് സമയം മൂടി വയ്ക്കുക. അഞ്ച് ലിറ്റര്‍ ഭരണിയിലേക്ക് മേല്‍ പറഞ്ഞ മിശ്രിതവും പൈനാപ്പിള്‍ ,ഗോതമ്പ്, കറുവപട്ട, ഗ്രാമ്പൂ, എന്നിവയും വെള്ളത്തോടൊപ്പം ചേര്‍ത്ത് മൂടി കെട്ടി വയ്ക്കുക. എല്ലാ ദിവസവും തടിതവി ഉപയോഗിച്ച് നന്നായി ഇളക്കിയ ശേഷം മുറുക്കി മൂടിവെയ്ക്കണം. ഏഴുദിവസം ഇങ്ങനെ തുടരണം. അത് കഴിഞ്ഞു രണ്ടാഴ്ച ഇളകാതെ വെയ്ക്കണം. ഇതിനു ശേഷം അരിച്ചെടുത്തു കുപ്പിയിലേക്ക് പകരാം.
STORY HIGHLIGHT: pineapple wine