ചേരുവകൾ
മൈദ – 1 കപ്പ്
റവ – 1 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
ഉപ്പ് – ഒരു നുള്ള്
ബേക്കിംഗ് പൗഡർ – 1/4 ടീസ്പൂൺ
ഏലം – 2
വാനില എസ്സെൻസ് – 1 ടീസ്പൂൺ
മുട്ട – 1
നെയ്യ് – 1/2 ടീസ്പൂൺ
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 1 കപ്പ് മൈദ ചേർക്കുക. 1 ടീസ്പൂൺ റവ ചേർക്കുക. ഇതിലേക്ക് ¼ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു നുള്ള് ഉപ്പ് ചേർക്കുക. നന്നായി യോജിപ്പിക്കുക. 1 മുട്ട നന്നായി മിക്സിയിൽ അടിച്ച് ½ കപ്പ് പൊടിച്ച പഞ്ചസാരയും (കുറച്ച് കുറച്ച് ചേർക്കുക) ഒരു നുള്ള് ഏലക്കായും ചേർക്കുക. നന്നായി മിക്സ് ചെയ്യുക.. ഏലയ്ക്കയല്ലെങ്കിൽ വാനില എസെൻസോ ചേർക്കാം. നെയ്യ് ചേർക്കുക. നന്നായി ഇളക്കുക. മൈദയിലേക്ക് മുട്ട മിക്സ് ചേർക്കുക. മൃദുവായ മാവ് 2 മണിക്കൂർ മാറ്റി വയ്ക്കുക. മുകളിൽ നനഞ്ഞ തുണി വയ്ക്കുക. മാവ് ഒരു സിലിണ്ടർ റോളിലേക്ക് റോൾ ചെയ്യുക. റോൾ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു കത്തിയുടെ അഗ്രം ഉപയോഗിച്ച് കഷ്ണങ്ങളുടെ മുകളിൽ കുരിശ് വരയ്ക്കുക. ഇനി ഈ മാവ് ഡീപ്പ് ഫ്രൈ ചെയ്യണം. ചെറിയ തീയിൽ കേക്കിന്റെ ഇരുവശവും വറുത്തെടുക്കണം. എണ്ണ ശരിയായ താപനില ആയിരിക്കണം. ഇത് തവിട്ട് നിറമാകുമ്പോൾ എടുത്ത് മാറ്റാം.