ലോകത്ത് ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള അസഹിഷ്ണുത വര്‍ധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ശിവഗിരി മഠം വത്തിക്കാനില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഓരോ മനുഷ്യനും, മതത്തിനും വംശത്തിനും സാംസക്കാരിക വ്യത്യാസങ്ങള്‍ക്കുമപ്പുറം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ശ്രീനാരായണഗുരു ലോകത്തിനു നല്‍കിയത്.
ജനങ്ങളുടെ സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ആരോടും ഒരു തരത്തിലുള്ള വിരോധവും പാടില്ലെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഖേദകരമെന്നു പറയട്ടെ, മതം, വംശം, നിറം, ഭാഷ മുതലായ വിഭാഗീയ ചിന്താഗതികള്മൂലം അക്രമങ്ങളുണ്ടാകുന്നത് ഇക്കാലത്ത് നിത്യസംഭവങ്ങളാണ്. സ്വന്തം മതവിശ്വാസത്തിലും മറ്റു വിശ്വാസങ്ങളിലും ഉറച്ചു നിന്നുകൊണ്ടുതന്നെ നല്ല മനുഷ്യസമൂഹത്തെ വാര്‍ത്തെടുക്കാന്‍ നാം പ്രതിഞ്ജാബദ്ധരാണ്. അതിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം.
നല്ല മനുഷ്യത്വത്തിനായി മതങ്ങള്‍ ഒരുമിച്ച് എന്ന, ഈ സമ്മേളന വിഷയത്തിന് ഏറെ കാലികപ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത്, വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരുമായി സംവദിക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സന്നദ്ധരായ എല്ലാവര്ക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. സമ്മേളനത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാന്‍ സ്ക്വയറിലെ അഗസ്റ്റിരിയന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 പ്രതിനിധികള്‍ ഉള്‍പ്പെടെ ഇരുനൂറോളംപേര്‍ പങ്കെടുത്തു. മാര്‍പ്പാപ്പയുടെ അനുംഹ പ്രഭാഷണത്തിനുശേഷം കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു.
CONTENT HIGHLIGHTS;Sree Narayana Guru’s Messages are Timely Relevance: Pope Francis