പഴങ്ങള്‍ കഴിക്കാന്‍ വളരെയധികം ഇഷ്ടമുള്ളവരാണ് നമ്മള്‍ എല്ലാവരും. എന്തൊക്കെ പഴങ്ങളാണ് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകുമെന്ന് അറിഞ്ഞ് കഴിച്ചാല്‍ അത് കൂടുതല്‍ മെച്ചമുണ്ടാക്കും എന്ന് തന്നെ പറയാം. നമ്മള്‍ എല്ലാവരും കേട്ടിട്ടുള്ള പഴമാണ് സീതപ്പഴം. കസ്റ്റര്‍ഡ് ആപ്പിള്‍ എന്നറിയപ്പെടുന്ന പച്ച കോണാകൃതിയിലുള്ള പഴത്തിന് തുകല്‍ ചര്‍മവും ഉള്ളിലെ മാംസം ക്രീമുമാണ്. നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ അസാധാരണ പഴം നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. പ്രതിരോധശേഷിക്കും മറ്റ് ആരോഗ്യപരമായ ധാരാളം അവസ്ഥകൾക്കും മികച്ചതാണ് കസ്റ്റാര്‍ഡ് ആപ്പിള്‍ അഥവാ സീതപ്പഴം.
വിറ്റാമിന്‍ ബി6 അടങ്ങിയ സീതപ്പഴം സ്ട്രെസ് കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കണ്ണുകളുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ സീതപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതിനാൽ സീതപ്പഴം കഴിക്കുന്നതും ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഏറെ നല്ലതാണ്.
STORY HIGHLIGHT: benefits of eating custard apple