കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ പാർടിസിപ്പേറ്ററി റൂറൽ അപ്രൈസൽ ടെക്നിക് നടത്തി. സൊക്കനൂർ ഗ്രാമത്തിൽ കാർഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനായിരുന്നു വിലയിരുത്തൽ. റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമിൻ്റെ ഭാഗമായി രണ്ടാം വർഷ വിദ്യാർഥികളാണ് പരിപാടിയുടെ ഭാഗമായത്. കർഷകർ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും അവരുടെ ദൈനംദിന ജോലിയെ പ്രതിനിധീകരിക്കുന്ന ഡെയിലി കലണ്ടറും പ്രോബ്ലം ട്രീയും തയ്യാറാക്കി. ഈ പരിപാടിയുടെ ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കും വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾ കർഷക സമൂഹത്തിന് ആവശ്യമായ പരിശീലനങ്ങളും പ്രദർശനങ്ങളും നൽകുന്നത്.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, റാവെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.പി. ശിവരാജ്, അസിസ്റ്റന്റ് പ്രൊഫസ്സർസ് ആയ ഡോ.ഇ. സത്യപ്രിയ, ഡോ.പ്രിയ ആർ , ഡോ. ബൂപതി ജി , ഡോ. കാർത്തിക് രാജ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.