ശരീരത്തിന് തണുപ്പ് നൽകുന്നതും ആശ്വാസം നൽകുന്നതും ആണ് സാലഡുകൾ. ഒരുപാട് സാലഡുകൾ ഉണ്ടെങ്കിലും പപ്പായ കൊണ്ട് ഹെൽത്തി ആയൊരു സലാഡ് വേഗം തയ്യാറാക്കിയെടുക്കാം.
ചേരുവകൾ
- പപ്പായ- നൂറ് ഗ്രാം
- ചെറിയ തക്കാളി-15 ഗ്രാം
- ബീൻസ്-20 ഗ്രാം
- പീനട്ട് ചതച്ചത്-അഞ്ചെണ്ണം
- വെളുത്തുള്ളി അരിഞ്ഞത്- അഞ്ച് ഗ്രാം
- മല്ലിയില അരിഞ്ഞത്- രണ്ട് ഗ്രാം
- തായ് ചില്ലി അരിഞ്ഞത് -മൂന്ന് ഗ്രാം
- ഫിഷ് സോസ്- 10 ഗ്രാം
- ലൈം ജ്യൂസ്-10 മില്ലിലിറ്റർ
- വാളൻപുളി സോസ്- അഞ്ച് ഗ്രാം
- ഉപ്പ്- അല്പം
തയ്യാറാക്കുന്ന വിധം
ഒരു പീലർ ഉപയോഗിച്ച് പപ്പായ തൊലി പൊളിച്ചുമാറ്റുക. ഇത് ചീകിയെടുത്ത് തണുത്ത വെള്ളം ചേർക്കുക. ബീൻസ്, ചെറിയ തക്കാളി എന്നിവ അരിഞ്ഞെടുക്കുക. ശേഷം അരിഞ്ഞ വെളുത്തുള്ളി, മല്ലിയില, തായ് ചില്ലി, ഫിഷ് സോസ്, ലൈം ജ്യൂസ്, വാളൻപുളി സോസ്, ആവശ്യത്തിന് ഉപ്പും ചേർത്ത് ചതച്ച് കുഴമ്പാക്കുക. ഇതിലേക്ക് പപ്പായ ചീകിയെടുത്തതും ചെറി തക്കാളിയും ബീൻസും ചേർക്കുക. ഇതെല്ലം നന്നായി മിക്സ് ചെയ്തത് വിളംബാം.
STORY HIGHLIGHT: Papaya Salad