ഒരുപാട് പ്രോട്ടീൻ സമൃദ്ധമായ ആഹാരമാണ് ചക്കക്കുരു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യ പ്രദമായ ചക്കക്കുരു കൊണ്ട്. വെറൈറ്റി ആയിയൊരു ഷേക്ക് ഉണ്ടാക്കി എടുക്കാം.
ചേരുവകൾ
ചക്കക്കുരു തൊലി കളഞ്ഞു നന്നായി വേവിച്ചത്- ഒരു കപ്പ്
തിളപ്പിച്ച് തണുപ്പിച്ച പാല്- ഒരു പാക്കറ്റ്
ബൂസ്റ്റ്- രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര- മൂന്ന് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
വേവിച്ച ചക്കക്കുരു നല്ല പോലെ ചൂടാറിയാൽ പഞ്ചസാരയും പാലും ചേർത്ത് മിക്സി യിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ബാക്കി പാലും ബൂസ്റ്റും ചേർത്ത് ഒന്നു കൂടി ചേർത്ത് ഒന്നു കൂടി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
STORY HIGHLIGHT: Jackfruit Seed Milk shake