ദോശ വിൽപ്പനക്കാരനാണ്. പ്രതിമാസ വരുമാനം ആറു ലക്ഷം രൂപ. വൈറ്റ് കോളർ ജോലികൾ ചെയ്യുന്ന പ്രഫഷണലുകൾക്ക് പോലുമില്ലാത്ത വരുമാനം ചെറുകച്ചവടങ്ങളിൽ നിന്ന് നേടുന്നവരുണ്ട്.
നവീൻ കൊപ്പറമ്പ് എന്നയാളാണ് വൈറലായ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചത്. പ്രതിമാസം 6 ലക്ഷം രൂപ സമ്പാദിക്കുന്ന ദോശ വിൽപനക്കാരനെ ഈ പോസ്റ്റിൽ കാണാം. എന്നാൽ ഇയാൾ ആദായനികുതി അടയ്ക്കുന്നില്ല എന്ന് നവീൻ ചൂണ്ടിക്കാട്ടുന്നു.ശമ്പള വരുമാനക്കാരായവർ 10 ശതമാനം നികുതി അടയേക്കേണ്ടി വരുമ്പോൾ ഉയർന്ന വരുമാനമുള്ള പല ചെറുകിടക്കച്ചവടക്കാരും നികുതി അടയ്ക്കുന്നില്ലെന്നത് ഒട്ടേറെ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ശമ്പള വരുമാനക്കാർ നിർബന്ധമായും നികുതി അടയ്ക്കാൻ നിർബന്ധിതരാകുമ്പോൾ, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളിൽ പലരും നികുതി നൽകുന്നില്ല. അനൗപചാരിക മേഖലയാണെങ്കിലും ഉയർന്ന വരുമാനം നേടുന്നവർ നികുതി നൽകണമെന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.