Recipe

ഏത്തപ്പഴം കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ – banana unniyappam

പഴുത്ത ഏത്തപ്പഴം വെറുതെ കഴിക്കാനും, പുഴുങ്ങാനും ഏറിപ്പോയാല്‍ പ്രഥമന്‍ ആക്കാനുമെ പലര്‍ക്കും അറിയൂ.. എന്നാല്‍ ഏത്തപ്പഴം കൊണ്ട് നല്ല ഉണ്ണിയപ്പവും ഉണ്ടാക്കാം.

ചേരുവകൾ

നല്ല പഴുത്ത ഏത്തപ്പഴം – 2എണ്ണം
പച്ചരി കുതിര്‍ത്തത് -1കപ്പ്
ശര്‍ക്കരപ്പാനി -1കപ്പ്
ഏലയ്ക്കാപ്പൊടി – 4- 5 എണ്ണം
തേങ്ങാക്കൊത്ത് വറുത്തത് – 1 ടേബിള്‍ സ്പൂണ്‍
എള്ള് – അര ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചരി 6 മണിക്കൂര്‍ കുതിര്‍ത്ത് അരയ്ക്കുക. പകുതി അരഞ്ഞ പരുവമാകുമ്പോള്‍ ഏത്തപ്പഴവും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ശര്‍ക്കരപ്പാനിയും ചേര്‍ത്ത് ഒന്ന് അടിച്ചെടുക്കുക. ഈ കൂട്ടിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്തു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും എള്ളും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിക്കണം. ഉണ്ണിയപ്പക്കൂട്ട് ദോശ മാവിന്റെ പരുവത്തില്‍ ആയിരിക്കണം. ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ മാവ് കോരിയൊഴിക്കുക. രണ്ടു വശവും മൊരിച്ചു വറുത്തെടുക്കുക.

STORY HIGHLIGHT : banana unniyappam