വളരെ എളുപ്പത്തിൽ രുചികരമായ കൂന്തൽ പീര തയ്യാറാക്കിയാലോ? ഉച്ചയൂണിന് ഇതുംകൂടെയുണ്ടെങ്കിൽ പിന്നെ ഊണ് കുശാലായി.
ആവശ്യമായ ചേരുവകൾ
- കൂന്തൽ – 250ഗ്രാം
- തേങ്ങ – 1 കപ്പ്
- ചുമന്നുള്ളി – 1/2 കപ്പ്
- പച്ച മുളക് – 3
- വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
- ഇഞ്ചി – 1 ടേബിൾസ്പൂൺ
- കുരുമുളക് (ചതച്ചത്) – 1 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടേബിൾസ്പൂൺ
- മുളക് പൊടി – 1/4 ടേബിൾസ്പൂൺ
- കുടംപുളി – 3
തയ്യാറാക്കുന്ന വിധം
കൂന്തൽ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക. കുടമ്പുളി ഒരു കപ്പ് വെള്ളത്തിൽ ഇട്ടു 10 മിനിറ്റു വെക്കുക. കൂന്തൽ,തേങ്ങ,പച്ച മുളക്,ഇഞ്ചി,മഞ്ഞൾ,മുളക്,കുരുമുളക്,ഉപ്പു എല്ലാം കൂടി കൈ കൊണ്ട് യോജിപ്പിക്കുക. കുടമ്പുളി വെള്ളത്തോട് കൂടി ചേർത്ത് 5 മിനിറ്റ് വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് വറുക്കുക.കടുക് പൊട്ടുമ്പോൾ കറിവേപ്പില,ചുമന്നുള്ളി,വെളുത്തുള്ളി ചേർത്ത് 5 മിനിറ്റ് വഴറ്റുക. കൂന്തൽ തേങ്ങ മിശ്രിതം 1/2 കപ്പ് വെള്ളം ചേർത്ത് 20 മിനിറ്റ് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക.