നയൻതാര ബിയോണ്ട് ദ് ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു താരങ്ങളാണ് സംവിധായകൻ വിഘ്നേഷ് ശിവനും ഭാര്യ നയൻതാരയും. ചുരുക്കം സിനിമകൾ കൊണ്ട് തമിഴകത്ത് ശ്രദ്ധ നേടിയ സംവിധായകനാണ് വിഘ്നേശ് ശിവൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവായിട്ടുള്ള ഒരാൾ കൂടിയാണ്. എന്നാൽ സംവിധായകന്റെ എക്സ് അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ.
വിഘ്നേഷ് തന്റെ എക്സ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തോ അതോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറാണോ എന്ന ചർച്ചയിലാണ് സൈബർ ലോകം. വിഘ്നേശിന്റെ സജീവമായിരുന്ന അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. ഒപ്പം സംവിധായകന്റെ മുൻപോസ്റ്റുകളും കമന്റുകളും ഇപ്പോൾ ബ്ലാങ്ക് ബോക്സായാണ് കാണിക്കുന്നത്. ഇതിന്റെ കാരണം എന്താണെന്നുള്ള തിരച്ചിലിലാണ് ആരാധകർ.
മുൻപ് ധനുഷുമായുള്ള വിവാദത്തെ തുടർന്ന് വിഘ്നേഷിനും ഭാര്യ നയൻതാരയ്ക്കും വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. കൂടാതെ അടുത്തിടെ പാൻ-ഇന്ത്യൻ സംവിധായകരുടെ ഒരു ചർച്ചയിൽ വിഘ്നേഷ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയും വിഘ്നേഷിനെതിരെ ട്രോളുകളും വിമർശനവുമുയർന്നിരുന്നു. വിഘ്നേഷ് ഒരു പാൻ ഇന്ത്യൻ സംവിധായകനല്ലെന്നും പിന്നെ എങ്ങനെയാണ് ചർച്ചയിൽ ഉൾപ്പെടുത്തിയത് എന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. ഈ കാരണത്താലാണോ സംവിധായകൻ അക്കൗണ്ട് ഉപേക്ഷിച്ചത് എന്നാണ് പലരും ചോദിക്കുന്നത്.
Acct deactivated why bro 🤔🤔 #VigneshShivan pic.twitter.com/HOkHvrj0ZI
— Tharani K (@CinemaAngle) November 30, 2024
നിരന്തരം വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെയാണ് വിഘ്നേഷ് എക്സ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തതെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്നാൽ ഇതേക്കുറിച്ച് വിഘ്നേഷോ നയൻതാരയോ പ്രതികരിച്ചിട്ടില്ല.
STORY HIGHLIGHT: vignesh shivan deactivates twitter account