‘ബന്ദിനി’, ‘ബാലികാ വധു’, ‘തെന്നാലിരാമ’ തുടങ്ങിയ ജനപ്രിയ ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ ടെലിവിഷൻ താരം ആസിയ കാസി വിവാഹിതയായി. നടൻ ഗുൽഷൻ നൈനാണ് വരൻ. ദീർഘകാല പ്രണയത്തിനൊടുവിൽ നവംബർ 29ന് മുംബൈയിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഗോൾഡൻ എംബ്രോയ്ഡറി ചെയ്ത ചുവന്ന ലെഹങ്കയായിരുന്നു ആസിയ ധരിച്ചിരുന്നത്. വെള്ളയും ചുവപ്പും നിറത്തിലുള്ള കുന്ദൻ നെക്ലേസ്, വളകൾ, നെറ്റിചുട്ടി മുതലായ ആഭരണണങ്ങളിൽ താരം അതിമനോഹരിയായിരുന്നു. ഗുൽഷൻ എംബ്രോയ്ഡറി ചെയ്ത കടും നീല നിറത്തിലുള്ള ഷെർവാണിയായിരുന്നു ധരിച്ചിരുന്നത്. വിവാഹ ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ താരങ്ങൾ ആരാധകർക്കായി പങ്കുവെച്ചു.
View this post on Instagram
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ജസ്വിർ കൗർ, കുനാൽ പന്ത്, സുപ്രിയ ശുക്ല, ടോറൽ രസപുത്ര എന്നിവരുൾപ്പെടെ നിരവധി ടെലിവിഷൻ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ‘ഓൾ എബൗട്ട് സെക്ഷൻ 377’, ‘കാമ്പസ് ഡയറീസ്’ തുടങ്ങിയ വെബ് സീരീസുകളാണ് ഗുൽഷൻ നൈൻനെ പ്രശസ്തനാക്കിയത്. നിരവധിപേരാണ് ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയത്.
STORY HIGHLIGHT: actress aasiya kazi ties knot with gulshan nain