ചേരുവകൾ :
ഗോതമ്പു മാവ് – 1 കപ്പ്
എണ്ണ- 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
കാബേജ് അരിഞ്ഞത് – 2 കപ്പ്
കാരറ്റ് – 1 (മീഡിയം) അരിഞ്ഞത്
കാപ്സിക്കം – 1 അരിഞ്ഞത്
വെളുത്തുള്ളി – മൂന്ന് നാല് അല്ലി കൊത്തിയരിഞ്ഞത്
ഒലിവ് ഓയിൽ – ഒരു ടേബിൾ സ്പൂൺ
കുരുമുളക് ചതച്ചത് – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – അരടീസ്പൂൺ
സോയാസോസ് – അര ടീസ്പൂൺ
പച്ചമുളക് -1 കൊത്തിയരിഞ്ഞത്
തയ്യാറാക്കുന്ന വിധം :
ആദ്യ ചേരുവകൾ ചേർത്ത് ചപ്പാത്തിയുടെ പാകത്തിൽ മാവ് കുഴയ്ക്കുക. 10 മിനിറ്റ് വയ്ക്കുക.ഇത് നാലഞ്ച് ഉരുളകളാക്കി ചപ്പാത്തി ചുടുക. പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക. ഇതിൽ പച്ചക്കറികളും ചേർത്ത് കൂടിയ ചൂടിൽ വഴറ്റുക. പകുതി വേവാകുമ്പോൾ കുരുമുളക്, വിനാഗിരി, ഉപ്പ്, സോയാസോസ് ഇവ ചേർത്തിളക്കി യോജിപ്പിക്കുക. ചപ്പാത്തിയുടെ ഇരുവശത്തും അൽപ്പം എണ്ണ പുരട്ടുക. (ആവശ്യമെങ്കിൽ അൽപ്പം ടൊമാറ്റോ- ചില്ലിസോസ് ചപ്പാത്തിയുടെ ഒരു വശത്തു പുരട്ടാം/ ഒരു വശത്ത് ഒരു മുട്ട ഓംലെറ്റ് വയ്ക്കാം). ചപ്പാത്തിയുടെ ഒരു വശത്ത് പച്ചക്കറി അരിഞ്ഞത് അൽപ്പം വച്ച് റോൾ ചെയ്യുക. സവാള, സ്പ്രിങ് ഒണിയൻ, കൊത്തിയരിഞ്ഞ ചിക്കൻ തുടങ്ങിയവയും പരീക്ഷിക്കാം.