നല്ല ആരോഗ്യം നില നിർത്താൻ എട്ടു മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ചൂടിന്‍റെ കാഠിന്യം വർധിക്കുമ്പോൾ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ചൂടുള്ളപ്പോൾ മാത്രമല്ല അല്ലെങ്കിലും ‘കുടിനീർ’ തന്നെയാണ് പ്രധാനം. മനുഷ്യ ശരീരത്തിലെ 70 ശതമാനവും വെള്ളമാണ്. എന്നാൽ ശരീരത്തിൽ നിന്ന് വിയർപ്പായും മൂത്രമായും വെള്ളം നഷ്ടപ്പെടുന്നുണ്ട്. ഇത് പൂർവസ്ഥിതിയിലാക്കാൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിച്ചിട്ടില്ലെങ്കിൽ വായ വരണ്ടു പോകും. കൂടാതെ തലവേദന, ത്വക്ക് വരളുക, മയക്കം, തലചുറ്റൽ, ഉത്സാഹക്കുറവ്, ശ്രദ്ധയില്ലായ്മ ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കിടയാകാനും കാരണമാകും.
വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
ശരീരത്തിലെ എല്ലാ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കാൻ ജലം ആവശ്യമാണ്. കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്‌സിജനും കൊണ്ടുപോകുക, മൂത്രസഞ്ചിയിൽ നിന്ന് ബാക്‌ടീരിയകളെ പുറന്തള്ളുക, ദഹനത്തെ സഹായിക്കുക, മലബന്ധം തടയുക, രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുക, സന്ധികൾ കുഷ്യൻ ചെയ്യുക തുടങ്ങി നിരവധി സുപ്രധാന ജോലികൾ വെള്ളം നിർവഹിക്കുന്നു.
കൂടാതെ അവയവങ്ങളുടെയും കോശങ്ങളുടേയും സംരക്ഷണം, ശരീര താപനില നിയന്ത്രിക്കുക, ഇലക്‌ട്രോലൈറ്റ് (സോഡിയം) ബാലൻസ് നിലനിർത്തുക തുടങ്ങിയ ‘പണി’കളുമുണ്ട്. ഇവയൊക്കെ സുഗമമായി നടക്കുന്നതിന് നാം ധാരാളമായി വെള്ളം കുടിക്കണം. വ്യായാമം മൂലം ഒരാൾക്ക് വിയർപ്പിലൂടെ വെള്ളം നഷ്‌ടപ്പെടുകയാണെങ്കിൽ, വെള്ളം കുടിക്കുന്നതിന്‍റെ അളവ് കൂട്ടണം. തൈറോയ്‌ഡ് രോഗമോ വൃക്ക, കരൾ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ, അത്തരക്കാരും ജലത്തിൻ്റെ അളവ് വർധിപ്പിക്കണം.
ശരിയായ അളവിൽ വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്‌ടർമാരിൽ നിന്നും അഭിപ്രായം തേടാവുന്നതാണ്. വെള്ളം കുടിക്കാത്ത പക്ഷം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ഒരാൾ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ, നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
STORY HIGHLIGHT: how much water you should drink every day