Celebrities

മകളുടെ പിറന്നാൾ മറന്നു പോയ അച്ഛൻ; വിമർശനങ്ങൾക്ക് മറുപടിയുമായി അഭിഷേക് ബച്ചൻ, വീഡിയോ കാണാം – Abhishek Bachchan responds to criticism

വീഡിയോയിലെ നടന്റെ അഭാവം വിവാഹമോചന വാർത്തകൾ ശക്തമാക്കിയിരുന്നു

ഈ കഴിഞ്ഞ നവംബർ 16 ആയിരുന്നു ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ ബച്ചന്റെ 13ാം പിറന്നാൾ. അമ്മ ഐശ്വര്യക്കൊപ്പമുള്ള താരപുത്രിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഇതിനിടയിൽ പിതാവ് അഭിഷേക് ബച്ചൻ മകളുടെ പിറന്നാൾ ആഘോഷങ്ങളിൽ എത്തിയിരുന്നില്ലെന്ന് വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. മകളുടെ പിറന്നാൾ മറന്നു പോയ അച്ഛൻ എന്നാണ് അഭിഷേകിനെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ വിമർശങ്ങൾക്കുള്ള മറുപടിയായി ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുളള വിഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. ബച്ചന്റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. മകളുടെ പിറന്നാൾ പാർട്ടി ഗംഭീരമാക്കിയതിന് നന്ദി പറയുന്നതാണ് വീഡിയോ. വീഡിയോയിലെ നടന്റെ അഭാവം വിവാഹമോചന വാർത്തകൾ ശക്തമാക്കിയിരുന്നു.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൾക്കൊപ്പം നിൽക്കുന്നതിൽ ഐശ്വര്യയോട് അഭിഷേക് നന്ദി പറഞ്ഞിരുന്നു. ഐശ്വര്യ തന്റെ മകൾക്കൊപ്പമുള്ളതുകൊണ്ടാണ് തനിക്ക് സമാധാനമായി സിനിമ ചെയ്യാൻ പുറത്ത് പോകാൻ സാധിക്കുന്നതെന്നാണ് ജൂനിയർ ബച്ചൻ പറഞ്ഞത്.

STORY HIGHLIGHT: Abhishek Bachchan responds to criticism