കന്നഡ നടി ശോഭിത ശിവണ്ണയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗച്ചിബൗളി പോലീസ് സ്റ്റേഷന് പരിധിയിലെ കൊണ്ടാപൂരിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 30 വയസായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു. ആത്യമഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കര്‍ണാടകയിലെ ഹാസന് ജില്ലയിലെ സകലേഷ്പൂര്‍ സ്വദേശിനിയാണ് ശോഭിത.
എറഡോണ്ട്ല മൂര്‍, എടിഎം: അറ്റംപ്റ്റ് ടു മര്‍ഡര്‍, ഒന്നു കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന തുടങ്ങി നിരവധി ജനപ്രിയ സിനിമകളില്‍ ശോഭിത അഭിനയിച്ചിട്ടുണ്ട്. ഗാലിപാത, മംഗള ഗൗരി, കോഗിലെ, ബ്രഹ്മഗന്തു, കൃഷ്ണ രുക്മിണി, തുടങ്ങിയ ടിവി സീരിയലുകളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും താരം സുചരിചിതയായി. വിവാഹ ശേഷം തെലുങ്ക് സിനിമയില്‍ ശോഭിത സജീവമാവുകയായിരുന്നു. ഇതിനിടെയാണ് മരണം.