വൈകുന്നേര ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? അതും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മീറ്റ് റോൾ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഇറച്ചി, ഉപ്പും, മഞ്ഞൾ, കുരുമുളക് പൊടിയും ചേർത്ത് അര മണിക്കൂർ വച്ച ശേഷം വേവിക്കുക. തണുത്ത ശേഷം പൊടിച്ചു എടുക്കുക. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി , വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഇറച്ചി ചേർത്ത ശേഷം 1 ടി സ്പൂണ്‍ കുരുമുളക് പൊടിയും,1/2 ടീ സ്പൂണ്‍ മുളക് പൊടിയും, ഗരം മസാലയും ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.
മുട്ട പൊട്ടിച്ചു മൈദയും, ഉപ്പും വെള്ളവും ചേർത്ത് ഇളക്കുക. ഈ മാവു കൊണ്ട് ചെറിയ കനം കുറഞ്ഞ ദോശ പോലെ ഉണ്ടാക്കുക. ഒരു ദോശ എടുത്തു അതിൽ ഫില്ലിംഗ് ചേർത്ത് മുകളി നിന്ന് കുറച്ചു താഴേക്ക് മടക്കുക. പന്നെ ഇടതു നിന്നും വലതു നിന്നും സെന്റെരിലേക്ക് മടക്കുക. ഇനി താഴേക്ക് മുറുക്കത്തിൽ മടക്കി അറ്റം ഇത്തിരി മൈദാ കൊണ്ട് സീൽ ചെയ്യുക. മുട്ടയുടെ വെള്ളയിൽ മുക്കി റൊട്ടി പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തു എടുക്കുക.