Kerala

ജി സുധാകരനെ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം

മുതിര്‍ന്ന നേതാവ് ജി സുധാകരനെ സിപിഐഎം സമ്മേളനങ്ങളില്‍ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. സമ്മേളനങ്ങളിൽ ജി.സുധാകരനെ ഒഴിവാക്കിയതിൽ ജില്ലാ സെക്രട്ടറിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ സംസ്ഥാന നേതൃത്വത്തിൻ്റെ അതൃപ്തി പ്രകടിപ്പിച്ചു. എം വി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ നേരിട്ടു വിളിച്ചു. മുതിർന്ന നേതാക്കൾക്കളോടുള്ള സമീപനത്തിൽ ജാഗ്രതവേണമെന്ന് എം വി ഗോവിന്ദൻ നിർദേശം നൽകി. സ്ഥാനമാനം ഒഴിഞ്ഞ മുതിർന്ന നേതാക്കളെ പൊതുസമ്മേളനങ്ങളിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശം നൽകി. മുതിർന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറി നേരിട്ടു വിളിച്ചു. പുതിയ മാനദണ്ഡം ചർച്ചയാക്കാനൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം‌ അറിയിച്ചു. ജി സുധാകരന്റേത് രക്തസാക്ഷി കുടുംബമാണെന്നും രക്തസാക്ഷി കുടുംബങ്ങളെ കരുതലോടെ കാണണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജി സുധാകരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണെന്ന ജില്ലാ സെക്രട്ടറിയുടെ പ്രതികരണത്തിൽ നേതൃത്വം അതൃപ്തി അറിയിച്ചു.