കോഴിക്കോട് മെഡിക്കൽ കോളജിലും ഇനി മുതൽ ഒപി ടിക്കറ്റിന് 10 രൂപ നൽകണം. തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നെങ്കിലും ഇന്ന് മുതൽ ഇത് നടപ്പിലായി. ജില്ലാ കളക്ടർ സ്നേഹീൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒപി ടിക്കറ്റിന് പത്ത് രൂപയാക്കിയിരുന്നു. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബി പി എൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കിയിരുന്നു. 20 രൂപ ആക്കനായിരുന്നു ശുപാര്‍ശയെങ്കിലും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പത്ത് രൂപയാക്കിയത്.