സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ രൂക്ഷമാകുകയാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ സ്‌കൂളില്‍ പോക്ക് ദുസ്സഹമാണ്. മഴ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആ മേഖലകളിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി കൊടുക്കാറുണ്ട്. സാധാരണയായി മഴ പെയ്താല്‍ പിന്നെ എല്ലാവരുടെയും ശ്രദ്ധ കളക്ടര്‍മാരുടെ പേജിലാണ്. അവധിയുണ്ടോ എന്ന് ചോദ്യം, എന്താ അവധി തന്നാലെന്ന് ചോദ്യം, ഇനി അവധി കൊടുത്താലോ അത് ഒരു ദിവസം കൂടെ നീട്ടാമോ എന്ന് ചോദ്യം. അങ്ങനെ കമന്റു ബോക്‌സില്‍ കളക്ടര്‍മാര്‍ക്ക് ചോദ്യങ്ങളുടെ ബഹളമാണ്.
ഇപ്പോഴിതാ ഇന്ന് അവധി പ്രഖ്യാപിച്ച ഇടുക്കി കളക്ടറുടെ പേജിലാകെ നിറയുന്നത്’കളക്ടര്‍ ഉയിര്‍’ കമന്റ് മേളമാണ്. എല്ലാവരും ഉറക്കമായോ….. നാളെ കുട്ടികളെ സ്‌കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ…. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാണ് കളക്ടര്‍ കുറിച്ചത്. ഇതിന് പിന്നാലെ നമ്മുടെ സ്വന്തം കളക്ടര്‍, കളക്ടര്‍ പൊളിയാണ്, ഇങ്ങനെയാവണം കളക്ടര്‍ അങ്ങനെ പോകുന്നു കമന്റുകള്‍.
അവധി പ്രഖ്യാപിക്കണമെങ്കില്‍ ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കണം .അതിനുശേഷം മുന്‍പ് സൂചിപ്പിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചു മാത്രമേ ഉത്തരവിറക്കാന്‍ ആകു, എന്നും കളക്ടര്‍ പറയുന്നു.