Ernakulam

ഐസിഐസിഐ പ്രൂ എഡ്ജ് അഡ്വൈസര്‍ സ്റ്റാക്ക് വഴി ഏജന്‍റുമാരുടെ ഉല്‍പാദന ക്ഷമതയില്‍ 37 ശതമാനം വര്‍ധനവ്

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫിന്‍റെ അഡ്വൈസര്‍മാര്‍ക്കായുള്ള ഐപ്രൂ എഡ്ജിന്‍റെ അഡ്വൈസര്‍ സ്റ്റാക്ക് വഴി ഏജന്‍റുമാരുടെ ഉല്‍പാദന ക്ഷമത നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 37 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. വിപുലമായ ഉപഭോക്തൃനിരയിലൂടെ ഉയര്‍ന്ന വരുമാനം നേടാന്‍ സഹായിക്കുകയും കമ്പനിയെ ഏറ്റവും മികച്ച ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായി സ്വീകരിക്കപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്യുന്നതാണ് ഈ നീക്കം. അര്‍ഹരായ എല്ലാ അഡ്വൈസര്‍മാര്‍ക്കും അതേ ദിവസം തന്നെ സ്റ്റാക് പെയ്ഡ് വഴി കമ്മീഷന്‍ നല്‍കുന്നുമുണ്ട്. മുന്‍നിര അഡ്വൈസര്‍മാരില്‍ ഏതാണ്ട് 61 ശതമാനം പേരും സ്റ്റാക്കിന്‍റെ സജീവ ഉപഭോക്താക്കളുമാണ്.

ഉപഭോക്താക്കള്‍ക്ക് കടലാസ് രഹിത വാങ്ങല്‍ സാധ്യമാക്കാനും ഇതു സഹായകമാണ്. കമ്പനിയുടെ രണ്ടു ലക്ഷത്തിലേറെ വരുന്ന അഡ്വൈസര്‍ നിരയെ തങ്ങളുടെ ബിസിനസ് ഫലപ്രദമായി വളര്‍ത്താനും പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കാനും അഡ്വൈസര്‍ സ്റ്റാക്ക് സഹായിക്കുന്നുണ്ട്.

തങ്ങളുടെ ബിസിനസ് വളര്‍ത്താനുള്ള ശക്തമായ സംവിധാനങ്ങളാണ് അഡ്വൈസര്‍ സ്റ്റാക് തങ്ങളുടെ അഡ്വൈസര്‍മാര്‍ക്കു നല്‍കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഉല്‍പന്ന, വിപണന വിഭാഗം മേധാവി ശ്രീനിവാസ് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. പുതിയ ബിസിനസിനായി ലോഗിന്‍ ചെയ്യാനും ലീഡ് അവസരങ്ങള്‍ നല്‍കാനും ഉപഭോക്തൃ സേവനങ്ങള്‍ നല്‍കാമുമെല്ലാം ഇതു സഹായിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.