Kerala

മൂന്നാറില്‍ പടയപ്പയുടെ ശല്യം രൂക്ഷമാകുന്നു

മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പ മഴക്കാലമായിട്ടും കാടുകയറാതെ കലിപ്പില്‍ തന്നെ. മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും കാട്ടുകൊമ്പന്‍ പടയപ്പ മാറുന്നില്ല. ഇന്ന് രാവിലെ ദേവികുളം മാനില എസ്റ്റേറ്റിന് സമീപം കാട്ടാനയെത്തി. കാട്ടുകൊമ്പന്‍ പ്രദേശത്ത് കൃഷിനാശവും വരുത്തി. കാടുകയറാതെ മൂന്നാറിലെ ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ് പടയപ്പ. പ്രദേശത്ത് കാട്ടാന കൃഷിനാശം വരുത്തി. കാട്ടാന ജനവാസ മേഖലക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ പ്രദേശത്തെ കുടുംബങ്ങള്‍ ആശങ്കയിലാണ്.

ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിയുന്ന കാട്ടാനയെ കാടു കയറ്റണമെന്ന ആവശ്യം ശക്തമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് നേരെ പടയപ്പ പാഞ്ഞടുത്തിരുന്നു. മുമ്പ് മഴക്കാലങ്ങളില്‍ കാട്ടുകൊമ്പന്‍ ഏറിയ പങ്കും വനത്തിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്.

പിന്നീട് വേനല്‍ കനക്കുന്നതോടെ തീറ്റ തേടി ജനവാസമേഖലയില്‍ ഇറങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ മഴക്കാലത്തും കാട്ടാന ജനവാസമേഖലയില്‍ നിന്നും കാടുകയറിയില്ല. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാട്ടാന ആക്രമണ സ്വഭാവം പുറത്തെടുക്കുന്നതും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു.

Tags: Kerala