സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തയാറെടുപ്പ്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പിനിടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി കാരണമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീണ്ടത്.
കമ്മീഷന് ചെയര്മാന് നാലാം തീയതി തിരുവനന്തപുരത്തെത്തും. സര്‍ക്കാറുമായി കൂടിയാലോചിച്ച ശേഷം ഡിസംബര്‍ അഞ്ചിന് ഈ വര്‍ഷത്തെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കാനാണ് നീക്കം. വേനല്‍കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മര്‍ താരിഫ് എന്ന ഒരു നിര്‍ദേശവും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നാണ് ആവശ്യം. അതേസമയം വൈദ്യുതി വകുപ്പ് സമ്മര്‍ താരിഫിനോട് യോജിക്കുന്നില്ലെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
STORY HIGHLIGHT: electricity bill hike new revisd tariff will be implemented