ചെന്നൈ നഗരത്തിൽ കനത്ത മഴക്കെടുതി തുടരുന്നു. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽനിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ചെന്നൈ. ഇന്നും സംസ്ഥാനത്തെ 16 ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ദേശീയ പാതകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി ഇന്ന് 16 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48.4 സെ.മീ മഴയാണ് പെയ്തത്. മഴക്കെടുതിയിൽ ആറു പേർ മരിച്ചു. ജനവാസകേന്ദ്രങ്ങളിൽ വെള്ളം കയറി. വൈദ്യുതി തടസ്സപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു. ബെംഗളൂരുവിൽ മൂന്നു ദിവസത്തേക്ക് യെലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവണ്ണാമലയിൽ മഹാദീപം തെളിക്കുന്ന മലയിലുണ്ടായ ഉരുൾപൊട്ടലിൽ 5 കുട്ടികളടക്കം 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാജ്കുമാർ, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണു തിരച്ചിലിനു നേതൃത്വം നൽകുന്നത്.
STORY HIGHLIGHT: chennai rains floods