ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ നിന്ന് ബിഹാറിലെ നര്‍കതിയാഗഞ്ച് വരെയായിരുന്നു ഡ്രൈവര്‍ പോലുമറിയാതെ പെരുമ്പാമ്പിന്റെ ദീര്‍ഘദൂര യാത്ര. ട്രക്കിന്റെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റില്‍ മറഞ്ഞിരുന്ന് പെരുമ്പാമ്പ് യാത്ര ചെയ്തത് 100 കിലോമീറ്ററോളം. റോഡ് നിര്‍മാണത്തിനായി കല്ലുകള്‍ കൊണ്ടുപോകുന്ന ട്രക്കിന്റെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിനുള്ളിലായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തിയത്.
കുശിനഗറില്‍ നിന്ന് കല്ലുകള്‍ കയറ്റുന്നതിനിടെയാകാം ഭീമന്‍ പെരുമ്പാമ്പ് ട്രക്കിനുള്ളില്‍ കയറിയതെന്നാണ് നിഗമനം. പെരുമ്പാമ്പിനെ കണ്ട തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നീണ്ട പരിശ്രമത്തിനൊടുവില്‍ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്ന് പാമ്പിനെ പുറത്തെടുത്തത്. പാമ്പിന് പരിക്കൊന്നും ഇല്ലെന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. പാമ്പിനെ സമീപത്തെ കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു.
STORY HIGHLIGHT: snake rides 100km in truck engine