കൊയിലാണ്ടി കൊല്ലം ചിറയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് ചന്ദ്രാട്ടില്‍ നാസറിന്റെ മകന്‍ നിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളോടൊപ്പം നീന്തുന്നതിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു നിയാസ്. മൂടാടി മലബാര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് നിയാസ്.
കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആഴത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍തന്നെ കുട്ടികള്‍ നാട്ടുകാരെ വിവരമറിയിച്ചു. കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്‌കൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
STORY HIGHLIGHT: college student drowns while swimming koyilandy body found