കോണ്‍ അഥവാ ചോളം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. ശരിക്കും ചോളം കഴിക്കുന്നത് കൊണ്ടു എന്തെങ്കിലും ഗുണമുണ്ടോ എന്ന് പലര്‍ക്കും സംശയമുണ്ട്. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം. വിറ്റാമിനുകള്‍, മിനറല്‍സ്, ഫൈബര്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് ചോളം.
ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചോളം. കൂടാതെ മഗ്‌നീഷ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, മാഗനീസ് തുടങ്ങിയവയും ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ചോളത്തില്‍ വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി വിളര്‍ച്ചയുടെ സാധ്യത കുറയ്ക്കാന്‍ ഇതിന് സാധിക്കുന്നു. പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് ചോളം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചോളം സഹായിക്കും.
പ്രമേഹരോഗികള്‍ ദിവസവും ഫൈബറിനാല്‍ സമ്പന്നമായ ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചോളം. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
ഗര്‍ഭിണികള്‍ക്ക് പലപ്പോഴും ചില ഭക്ഷണങ്ങള്‍ നിഷിദ്ധമായിരിക്കും. എന്നാല്‍ ആഹാരത്തില് ചോളം ഉള്‍പ്പെടുത്താന്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഗര്‍ഭകാല അസ്വസ്ഥതകള്‍ കുറക്കുകയും പ്രസവം അനായാസമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പലരും കാഴ്ചക്കുറവ് കൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ ബുദ്ധിമുട്ടുന്നു. എന്നാല്‍ ചോളം വേവിച്ച് കഴിക്കുന്നത് ഇത്തരം കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകളെ വളരെ എളുപ്പത്തില്‍ തന്നെ ഇല്ലാതാക്കുന്നു.