Kerala

ബിപിൻ.സി ബാബു ബി.ജെ.പി.യിൽ ചേർന്നതിനുപിന്നാലെ കേക്ക് മുറിച്ച് ആഘോഷം – bipin c a babu joins bjp wife and fellow cpm members celebrate

ബിപിൻ.സി ബാബു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ച് കരീലകുളങ്ങര, പത്തിയൂർ മേഖലകളിലെ സിപിഎം പ്രവർത്തകർ. ബിപിൻ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ഡിവൈഎഫ്ഐ നേതാവുമായ മിനിസാ ജബ്ബാർ, സിപിഎം പത്തിയൂർ, കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടത്.

പോയി തന്നതിന് നന്ദി എന്ന് എഴുതിയ കേക്കാണ് പ്രവർത്തകർ മുറിച്ചത്. ബിപിന്‍ സി. ബാബു പാര്‍ട്ടിവിട്ടത് അച്ചടക്ക നടപടിയെത്തുടര്‍ന്നാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ വ്യക്തമാക്കിയിരുന്നു. സ്വഭാവദൂഷ്യം സംബന്ധിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു മാറ്റിനിര്‍ത്തി. സി.പി.എമ്മിലേക്കു തിരികെ കൊണ്ടുവരുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരുമ്പോഴാണ് ബി.ജെ.പി.യിലേക്കു പോയത്.

ബിപിൻ സി ബാബുവും മിനിസാ ജബ്ബാറും കുറേകാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. സി.പി.എമ്മിന്റെ മതേതത്വം നഷ്ടമായെന്നു പറഞ്ഞ് ബിപിന്‍ പോയത് ആര്‍.എസ്.എസ്. നയിക്കുന്ന പാര്‍ട്ടിയിലേക്കാണെന്നും നാസര്‍ പറഞ്ഞു.

STORY HIGHLIGHT: bipin c a babu joins bjp wife and fellow cpm members celebrate