World

സമ്മര്‍ദമകറ്റാന്‍ ജപ്പാന്‍കാരന്‍ അതിക്രമിച്ച് കയറിയത് 1000-ല്‍ അധികം വീടുകളില്‍ – japanese man home invasion hobby

പലര്‍ക്കും പലതരം ഹോബികളാണ്. എന്നാൽ ജപ്പാനില്‍ അറസ്റ്റിലായ ഒരു 37-കാരന്റെ ഹോബി കേട്ട് പോലീസ് അടക്കം ഞെട്ടി. വീടുകളില്‍ അതിക്രമിച്ചുകയറലാണ് മാനസിക സമ്മര്‍ദം അകറ്റാന്‍ വേണ്ടി ഇയാള്‍ തിരഞ്ഞെടുത്ത ഹോബി. നവംബര്‍ 25-ാം തീയതി ഇത്തരത്തില്‍ ഹോബിക്കായി ദസൈഫുവിലെ ഒരു വീട്ടില്‍ കയറാനെത്തിയപ്പോള്‍ ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു.

വീടിന്റെ പരിസരത്ത് അപരിചിതനായ ഒരാളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട വീട്ടുടമസ്ഥനും ഭാര്യയും സെക്യൂരിറ്റിയെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വിചിത്ര ഹോബിക്കാരനെ പിടികൂടിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇത്തരത്തില്‍ മറ്റുള്ളവരുടെ വീടുകളില്‍ അതിക്രമിച്ച് കടക്കുന്നത് തന്റെ ഹോബിയാണെന്നും സമ്മര്‍ദമകറ്റാന്‍ ആയിരത്തിലധികം തവണ ഇത്തരത്തില്‍ മറ്റ് വീടുകളില്‍ കയറിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ കയറിയ വീടുകളിലൊന്നും മോഷണം നടന്നിട്ടില്ല എന്ന് പോലീസ് പറഞ്ഞു.

STORY HIGHLIGHT:  japanese man home invasion hobby