കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി.പദ്മചന്ദ്ര കുറുപ്പ്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന കർശനമായ നിയമ നടപടി എടുക്കുമെന്നും എഡിഎം അറിയിച്ചു.
അതേസമയം, തിങ്കളാഴ്ച അവധി തന്നില്ലെന്നു പറഞ്ഞ് ഒരുപാട് കുഞ്ഞുങ്ങളും മാതാപിതാക്കളും പരിഭവവുമായി എത്തിയെന്നും ചെവ്വാഴ്ച അവധിയാണെന്നും ആലപ്പുഴ കലക്ടർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
അവധി കിട്ടിയെന്ന് വച്ച് ആ സമയം വെറുതെ പാഴാക്കരുതെന്നും പുസ്തകങ്ങൾ വായിക്കാൻ ചെലവഴിക്കണമെന്നും കലക്ടർ ആവശ്യപ്പെടുന്നു.
STSTORY HIGHLIGHT: kannur schools open on tuesday alappuzha holiday