ബി.ടി.എസിനെയും കൊറിയൻ ഡ്രാമകളെയും ഏറെ സ്നേഹിക്കുന്നവരാണ് മലയാളികൾ. ഇപ്പോൾ കൊറിയക്കാരുടെ ഇഷ്ട വിഭവമായ കിംചിയും കേരളത്തിൽ ട്രെൻഡിങ് ആണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. കാബേജ്, റാഡിഷ് അല്ലെങ്കിൽ കുക്കുമ്പർ ഉപയോഗിച്ചാണ് പ്രധാനമായും കിംചി ഉണ്ടാക്കുന്നത്.
ക്യാബേജ്, മുള്ളങ്കി, കുക്കുമ്പർ എന്നിവ കനം കുറഞ്ഞ നീളത്തിലുള്ള കഷണങ്ങളാക്കി മുറിച്ച് ഉപ്പു പുരട്ടി വെക്കുക. 7 മുതൽ 12 മണിക്കൂറിനു ശേഷം ഊറി വരുന്ന വെള്ളം ഒഴിവാക്കി അതിലേക്ക് ഉള്ളിത്തണ്ട്, ഇഞ്ചി, വെളുത്തുള്ളി, പെപ്പർ ഫ്ലക്സ്, കൊറിയൻ മുളക്, കടൽ വിഭവങ്ങൾ, സോസ് എന്നിവ ചേർത്ത് കിംചി ഉണ്ടാക്കും. റെഡ് ചില്ലി പേസ്റ്റ് ആണ് ഇതിലെ പ്രധാന ചേരുവ.
തയ്യാറാക്കുന്ന പച്ചക്കറിക്കനുസരിച്ച് കിംചിയുടെ പേരിലും മാറ്റമുണ്ടാകും. നാപ്പ ക്യാബേജ് ഉപയോഗിച്ച് തയ്യാറാക്കുന്നത് ബേച്ചു കിംചിയെന്നും കുക്കുമ്പർ ഉപയോഗിച്ച് തയ്യാറാക്കുന്നത് ഓയ് കിംചി എന്നും മുള്ളങ്കി ഉപയോഗിച്ചത് കക്ദുഗി കിംചി എന്നിങ്ങനെയും അറിയപ്പെടുന്നു.