സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് ചാടിയ വയറ്. പലരും ഇത് സൗന്ദര്യപ്രശ്‌നമായാണ് കണക്കാക്കാണെങ്കിലും ഇത് ആരോഗ്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണെന്നതാണ് വാസ്തവം. വയറ്റില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് പൊതുവേ വിസറല്‍ ഫാറ്റ് എന്നാണ് പറയുന്നത്. ഇത് ആരോഗ്യപരമായി വലിയ അപകടം തന്നെയാണ്. പെട്ടെന്ന് തന്നെ വരാന്‍ എളുപ്പം, എന്നാല്‍ പോകാന്‍ അത്ര എളുപ്പവുമല്ല. വയറ്റിലെ കൊഴുപ്പ് നീക്കാന്‍ സാധ്യമല്ല എന്നല്ല. ചില ചിട്ടകള്‍ നോക്കിയാല്‍, ചില കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ ഇതിന് പരിഹാരവുമുണ്ട്. വയറ്റിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ.
സര്‍ക്യൂട്ട് ട്രെയിനിംഗ് ഇതിന് പറ്റിയ പ്രധാനപ്പെട്ടൊരു വഴിയാണ്. ഇത് പരീക്ഷിയ്ക്കാം. ഇത് കൊഴുപ്പ് കളയാനും അതേ സമയം മസിലുണ്ടാകാനും സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണ്. പുഷ് അപ്, പുള് അപ് പോലുള്ള വ്യായാമങ്ങള് 15 തവണ വീതം കൃത്യമായി ചെയ്യുക. ഇതു പോലെ ജമ്പിംഗ് റോപ് പോലുള്ളവയും ചെയ്യാം. ഇതെല്ലാം ഗുണം നല്കും. വയര് ഒതുങ്ങാന് സഹായിക്കുന്നവയാണ് സര്ക്യൂട്ട് എക്‌സര്‌സൈസുകള്. ഇവയെല്ലാം തന്നെ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ചെയ്യുക. ഇതെല്ലാം വയര്‍ ഒതുങ്ങാന്‍ സഹായിക്കുന്ന വഴികളാണ്.
ക്രഞ്ചസ്, ലെഗ് റൈസസ് പോലുള്ള വ്യായാമങ്ങള് ഗുണകരമാകുന്നു. ഇതെല്ലാം 20 തവണ വീതം ചെയ്യുക ശരീരം പുഷ് അപ് പൊസിഷനില് പിടിച്ച് പ്ലാങ്ക് പോലുള്ള വ്യായാമങ്ങള് ചെയ്യുന്നതും ഗുണം നല്കും. ഇതെല്ലാം ആഴ്ചയില് മൂന്നു ദിവസം വീതം ചെയ്യുക. വയര് കുറയ്ക്കാന് സഹായിക്കുന്ന പല വ്യായാമമുറകളും ലഭ്യമാണ്. ഇതില് ജിമ്മില് ട്രെയിനറുടെ സഹായത്തോടെയോ അല്ലെങ്കില് സോഷ്യല് പ്ലാറ്റ്‌ഫോമില് നോക്കിയാലോ ലഭിയ്ക്കും. ഇവയെല്ലാം നമുക്ക് വീട്ടില് തന്നെ ചെയ്യാവുന്നതേയുള്ളൂ.
സ്‌ട്രെസ് തടി കൂടാനും വയര് ചാടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളില് ഒന്നാണ്. ഇത് സ്‌ട്രെസ് ഹോര്‌മോണായ കോര്ട്ടിസോള് ഹോര്‌മോണ് വര്ദ്ധിപ്പിയ്ക്കാന് ഇടയാക്കുന്നു. ഇത് വയര് ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു കൂടാനും വഴിയൊരുക്കുന്നു. പ്രമേഹം, കൊളസ്‌ട്രോള് പോലുളള പല രോഗങ്ങളും വയര് ചാടാന് പ്രധാനമാകുന്നു. ഇത്തരം രോഗങ്ങള്ക്ക് ഒരു കാരണം സ്‌ട്രെസ് കൂടിയാണ്. ഇത് നിയന്ത്രിയ്ക്കാന് യോഗ, മെഡിറ്റേഷന് പോലുളള വഴികള് പരീക്ഷിയ്ക്കുക.
ധാരാളം നാരുകള് അടങ്ങിയ ഭക്ഷണ വസ്തുക്കള് ശീലമാക്കാം. പച്ചക്കറികള്, പഴങ്ങള്, സാലഡുകള്, മുഴുവന് ധാന്യങ്ങള്, സൂപ്പ് എന്നിവയെല്ലാം തന്നെ ഏറെ നല്ലതാണ്. പ്രോസസ് ചെയ്തവ കഴിയ്ക്കരുത്. കൊഴുപ്പ് കഴിവതും കുറയ്ക്കുക. ആരോഗ്യകരമായ ധാന്യങ്ങള് കഴിയ്ക്കാം. കാര്‌ബോ അടങ്ങിയവ കുറയ്ക്കുക. പകരം മുഴുവന് ധാന്യങ്ങളും ചോറ് കഴിയ്ക്കുന്നവരെങ്കില് തവിട് കളയാത്തതും ഉപയോഗിയ്ക്കാന് ശ്രമിയ്ക്കുക. ചോളം, റാഗി, ഓട്‌സ് മുതലായ ധാന്യങ്ങള് ഭക്ഷണത്തില് ഉള്‌പ്പെടുത്താം.
മധുരം, ഉപ്പ് കുറയ്ക്കുക. മധുരമെന്നാല് പഞ്ചസാര മാത്രമല്ല, ബേക്കറി പലഹാരങ്ങളും സ്വീറ്റ്‌സുമെല്ലാം തന്നെ പെടും. മധുരം രക്തത്തിലെ ഷുഗര് കൂടാന് ഇടയാക്കുന്നു. ഇത് വയര് ചാടാനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഉപ്പ് ശരീരത്തില് വെള്ളം കെട്ടി നില്ക്കാന് ഇടയാക്കും. ഇതും തടി കൂട്ടും. വയര് ചാടാന് സോഡിയം ഇട വരുത്തും. ഇത് കഴിവതും കുറയ്ക്കുക. ബിപി പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്ക്കും ഇത് ഇട വരുത്തുന്നു.
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ വിഷാംശവും അനാവശ്യ കൊഴുപ്പുമെല്ലാം നീക്കം ചെയ്യാന് സഹായിക്കുന്നു. വയര് കുറയ്ക്കാന് മാത്രമല്ല, നല്ല ചര്മത്തിനും ഗുണകരമാകുന്ന ഒന്നാണ് വെളളം. വെളളം വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ അമിത ഭക്ഷണം ഒഴിവാക്കാം. വെള്ളത്തില് ആരോഗ്യകരമായ പാനീയങ്ങളായ ഗ്രീന് ടീ, ഫ്രഷ് ജ്യൂസ്, വെജിറ്റബിള് ജ്യൂസ് എന്നിവയെല്ലാം തന്നെ ഉള്‌പ്പെടുത്താം. വെള്ളം കുടിയ്ക്കുന്നത് കിഡ്‌നി ആരോഗ്യത്തിനും പ്രധാനമാണ്. പല രോഗങ്ങളും ചര്മ, മുടി പ്രശ്‌നങ്ങളുമെല്ലാം തന്നെ വെള്ളം കുടി കുറയുമ്പോഴുണ്ടാകുന്നു.