ശ്വാസനാളികള്‍ ചുരുങ്ങുന്നതു മൂലമാണ് കുട്ടികളില്‍ ആസ്ത്മ ഉണ്ടാകുന്നത്. കുട്ടികളിലെ ആസ്ത്മയുടെ ലക്ഷണങ്ങള്‍ നേരത്തെ മനസ്സിലാക്കിയാല്‍ ശരിയായ ചികിത്സ നല്‍കാന്‍ സാധിക്കും. ഇത് ബാധിച്ച കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാനും കഴിയും.
ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ജനനം മുതല്‍ 6 വയസുവരെ കുട്ടികളില്‍ ആസ്ത്മ കാണപ്പെടാറുണ്ട്. ആണ്‍കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യവും ഒരു കാരണമാണ്. ശ്വാസനാളികള്‍ക്ക് താല്‍ക്കാലികമായുണ്ടാകുന്ന ചുരുങ്ങലാണ് ഇതിനു കാരണം. ഇതുമൂലം കഫം, നീര്‍ക്കെട്ട് എന്നിവയുണ്ടാകുന്നു.
അലര്‍ജി, പാരിസ്ഥിതിക മാറ്റങ്ങള്‍ തുടങ്ങിയവ ആസ്ത്മയ്ക്ക് കാരണമായേക്കാം. സിഗരറ്റിന്റെയും ഫാക്ടറികളിലെയും പുക സ്ഥിരമായി ഏല്‍ക്കുന്ന കുട്ടികളിലാണ് ഇതു കണ്ടുവരുന്നത്. അഞ്ചു വയസില്‍ പ്രായമുള്ള കുട്ടികളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടം. വൈറല്‍ അണുബാധയും ഇതിനു കാരണമായേക്കാം.
വളര്‍ത്തുമൃഗങ്ങളില്‍ നിന്നുണ്ടാകുന്ന അലര്‍ജി, പാല്‍, കപ്പലണ്ടി എന്നിവ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അലര്‍ജി, മാനസിക പിരിമുറുക്കം എന്നിവ ആസ്ത്മയുണ്ടാകാനുള്ള കാരണങ്ങളില്‍ ചിലതാണ്. ആസ്ത്മ പഴകിയാല്‍ ശ്വാസതടസം, വരണ്ട ചുമ എന്നീ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കും. എക്സിമ, ഹേ ഫീവര്‍ തുടങ്ങിയ ശുരുതരമായ രോഗങ്ങള്‍ക്കുവരെ കാരണമാകുന്ന രോഗമാണ് ആസ്ത്മ.
അമിത ക്ഷീണം, കലാ-കായിക ഇനങ്ങളില്‍ പങ്കെടുക്കാനുള്ള ഊര്‍ജമില്ലായ്മ എന്നിവയൊക്കെ ഇതിന്റെ ഫലമായുണ്ടാകാറുണ്ട്. രോഗം കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കണം. രോഗം പഴകുന്തോറും ആസ്ത്മ കുട്ടിയുടെ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കും.
ഹോമിയോപ്പതി ചികിത്സയിലൂടെ രോഗശമനം സാധ്യമാണ്. തൂജ, അക്വണൈറ്റ്, ആന്റിന്‍ ടാര്‍ട്ട് എന്നീ മരുന്നുകളാണ് നല്‍കുന്നത്. അലര്‍ജിയുണ്ടാക്കുന്ന പുക, ഭക്ഷണപദാര്‍ഥങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രോഗി പ്രത്യേകം ശ്രദ്ധിക്കണം.