ചേരുവകൾ:
നന്നായി പഴുത്ത തക്കാളി – 4
വെളുത്തുള്ളി – 3 അല്ലി
ഗ്രാമ്പു – 2
പട്ട – ചെറിയഒരു കഷണം
കുരുമുളക് – 1/2 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇവ കുക്കറിൽ വേവിച്ച് തണുത്തതിന് ശേഷം അരച്ച് അരിച്ച് മാറ്റിവെക്കുക
തയാറാക്കുന്ന വിധം:
പാൻ ചൂടാക്കി ഒരു സ്പൂൺ ബട്ടർ ചേർത്ത് ഉരുകി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ കോൺഫ്ളവർ അൽപം വെള്ളത്തിൽ കലക്കി പാനിൽ ഒഴിക്കുക കുറുകി വരുമ്പോൾ മാറ്റിവെച്ച തക്കാളിക്കൂട്ട് ചേർത്ത് മിക്സു ചെയ്ത് തിളക്കുമ്പോൾ ഒരു സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് സൂപ്പിന്റെ പാകത്തിൽ കുറുകുമ്പോൾ തീ ഓഫ് ചെയ്യുക…… ചൂടോടെ വിളമ്പാം….. വേണ്ടവർക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേർക്കാം..