കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ കൃത്യമായ വിവരം കിട്ടുമെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞതിനുള്ള മറുപടിയായിരുന്നു പ്രതിപക്ഷനേതാവിന്റെ ഈ രൂക്ഷ പരാമർശം.
കേരളം കൊള്ളയടിക്കുന്നവരൊക്കെ പാലക്കാട് ജില്ലാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചിരിക്കുകയാണെന്നും നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനുമെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. കൂടാതെ അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ് ഇവരെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
STORY HIGHLIGHT: vd satheesan compares cpm to kuruva thieves