ചേരുവകൾ-
ഈന്തപ്പഴം – 10 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
പുളിയില്ലാത്ത തൈര് – ഒരു ഗ്ലാസ്
വെള്ളം – ഒരു ഗ്ലാസ്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
കശുവണ്ടി – ആവശ്യത്തിന്
പിസ്ത പൊടിച്ചത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം-
ഈന്തപ്പഴം കുരു കളഞ്ഞ് അരക്കപ്പ് വെള്ളത്തിൽ അരമണിക്കൂർ കുതിരാൻ വയ്ക്കുക.ബാക്കി ചേരുവകളും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ഗ്ലാസിലേക്ക് ഒഴിച്ച ശേഷം മുകളിൽ കശുവണ്ടിയും പിസ്ത പൊടിച്ചതും ചേർത്ത് ഗാർണിഷ് ചെയ്യാം.രുചികരമായ ഈന്തപ്പഴം ലസ്സി തയ്യാറായി.