ചേരുവകൾ
. പുളിക്കാത്ത കട്ടത്തൈര്, പാൽ, മെയ്ഡ്. ഒരു കപ്പ് കട്ട തൈരിനു ഒരു കപ്പ് പാൽ, ഒരു കപ്പ് മിൽക്ക് മെയ്ഡ് എന്ന അളവിൽ വേണം എടുക്കാൻ.
തയ്യാറാക്കുന്ന വിധം
പാൽ നന്നായി തിളപ്പിച്ച ശേഷം തണുപ്പിക്കണം. അതിലേക്ക് തൈരും മിൽക്ക് മൈയ്ഡും ചേർത്ത് നന്നായി മിക്സ് ചെയ്യണം. മിൽക് മെയ്ഡിന് മധുരം നന്നായി ഉള്ളതിനാൽ ഒന്ന് രുചിച്ച് നോക്കിയിട്ട് ആവശ്യമെങ്കിൽ അൽപ്പം പഞ്ചസാര ചേർക്കാം. ഈ മിശ്രിതം പുഡ്ഡിംങ് പാത്രത്തിലൊഴിച്ചശേഷം ഇഡ്ഡലി തട്ടിലോ പ്രെഷർ കുക്കറിലോ വച്ച് 15 മിനുട്ട് വേവിക്കണം. ഇത് പുറത്തെടുത്തു ചൂടുപോയ ശേഷം ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിക്കാം. ഇനി ഇത് വിളമ്പാനുള്ള പാത്രത്തിലേക്ക് പതുക്കെ മാറ്റാം.തൂവെള്ള നിറത്തിലുള്ള പുഡ്ഡിംങ് ആയതിനാൽ ചെറിയോ സ്ട്രോബ്ബ്റിയോ മറ്റോ വച്ച് അലങ്കരിച്ചാൽ നന്നയിരിക്കും. ഇതുപോലെ മാങ്ങ ഉപയോഗിച്ചും പുഡ്ഡിംങ് തയ്യാറാക്കാം.