ചേരുവകൾ
ജ്യൂസ് മുന്തിരി – അരക്കിലോ
വെള്ളം – രണ്ട് കപ്പ്
പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുന്തിരി തിളപ്പിച്ചെടുക്കണം. മുന്തിരി വെന്ത് തൊലിയെല്ലാം അടർന്ന്, വെള്ളത്തിന്റെ നിറം പർപ്പിൾ ആയിക്കഴിഞ്ഞാൽ വെങ്ങിവയ്ക്കാം. ഒത്തിരി നേരം തിളക്കരുത്. മുന്തിരി നന്നായി വെന്തുകഴിഞ്ഞാൽ ബോൾസ് കിട്ടില്ല. ചൂടാറിയതിന് ശേഷം പൾപ്പ് വേറെ മാറ്റിയെടുക്കുക. ബാക്കി ഒരു പാത്രത്തിൽ അരിച്ചെടുക്കുക. രണ്ടും ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. തണുപ്പിച്ച മുന്തിരി വെള്ളം, ആവശ്യത്തിന് പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത്, മുന്തിരി ബോൾസിട്ട് സെർവ് ചെയ്യാം