ചേരുവകൾ –
മൈദ 1 കപ്പ്
റവ 2 ടേബിൾസ്പൂൺ
മിൽക്ക് മെയ്ഡ് 6 ടേബിൾസ്പൂൺ
പാൽ 200 – 300 മില്ലി
ഏലക്ക പൊടി അര ടീസ്പൂൺ
പഞ്ചസാര പാനിക്ക്–
പഞ്ചസാര – 1 കപ്പ്
വെള്ളം – അര കപ്പ്
കശുവണ്ടി, പിസ്ത നുറുക്കിയത് – ആവശ്യത്തിന്
എണ്ണ / നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം-
മൈദ, രാവ്, മിൽക്ക് മെയ്ഡ്, ഏലക്കാപ്പൊടി എന്നിവ പാൽ ചേർത്ത് നന്നായി കുഴച്ചെടുക്കണം. ഇഡ്ഡലി മാവിന്റെ പരുവത്തിൽ വേണം കുഴച്ചെടുക്കാൻ. ഇത് നാല് മണിക്കൂർ പൊങ്ങാൻ വക്കുക. കുഴിയുള്ള ചീനച്ചട്ടിയിൽ എണ്ണയോ നെയ്യോ ചൂടാക്കി വലിയ തവി കൊണ്ട് നടുഭാഗത്തു മാവ് കോരി ഒഴിക്കുക. വളരെ ചെറു തീയിൽ വേണം ഇതുചെയ്യാൻ. ഒരു സമയത്തു ഒരണ്ണം മാത്രമേ വേവിക്കാൻ പാടുള്ളു. രണ്ടു വശവും വെന്തശേഷം കോരി മാറ്റാം. പഞ്ചസാര പാനി തയ്യാറാക്കാൻ — പാനിൽ പഞ്ചസാരയും വെള്ളവും തിളപ്പിക്കാൻ വയ്ക്കുക. ഏകദേശം നൂൽ പരുവം ആകുന്നവരെ പാനി കുറുക്കണം. ഇനി തീ കെടുത്താം. വേവിച്ച മാൽപുവകൾ പാനിയിലേക്ക് ഇട്ടുകൊടുക്കാം. 20 മിനിറ്റോളം കുതിരാൻ വയ്ക്കുക. അങ്ങനെ രുചിയേറിയ മാൽപുവകൾ തയ്യാറായി. മുകളിൽ പിസ്തയും കശുവണ്ടിയും ഇട്ട് അലങ്കരിക്കാം.