ശിശുക്ഷേമസമിതിയിൽ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ് ചുമത്തി. രണ്ടരവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. അജിത, മഹേശ്വരി, സിന്ധു എന്നിവർക്കെതിരെയാണ് പോക്സാേകേസ് അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.
ജനനേന്ദ്രിയ ഭാഗത്തും പിന്നിലും നഖം കൊണ്ട് മുറിവേല്‍പിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അജിതയാണ് കുട്ടിയെ ഉപദ്രവിച്ചത്. മറ്റ് രണ്ടുപേര്‍ വിവരമറിഞ്ഞിട്ടും സംഭവം മറച്ചുവെക്കുകയായിരുന്നു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.
STORY HIGHLIGHT: POCSO case against maids