India

യാത്രാക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വെ; ട്രെയിന്‍ വൈകിയാല്‍ സൗജന്യ ഭക്ഷണം – free food for delayed train travellers

ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ട്രെയിന്‍ വൈകിയോടുന്നതില്‍ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അനിശ്ചിതമായി ട്രെയിന്‍ വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും സ്‌നാക്‌സും നല്‍കാന്‍ റെയില്‍വെ ആലോചിക്കുന്നത്.

പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസുകളിലാണ് ഈ സേവനം ലഭ്യമാക്കുക എന്നാണ് സൂചന. നിശ്ചയിച്ച സമയത്തെക്കാള്‍ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാലാകും ഈ സേവനം ലഭിക്കുക. കൂടാതെ ട്രെയിന്‍ വൈകുന്ന ഘട്ടത്തില്‍ സ്‌റ്റേഷനുകളിലെ വിശ്രമ മുറികള്‍ കൂടുതല്‍ തുക നല്‍കാതെ ഉപയോഗിക്കാനാവും.

ഭക്ഷണശാലകളും ട്രെയിന്റെ വരവ് അനുസരിച്ച് പ്രവര്‍ത്തിക്കും. ഇത് കൂടാതെ ആര്‍.പി.എഫിന്റെ സേവനവും ഉറപ്പാക്കും. മൂന്ന് മണിക്കൂറില്‍ കൂടുതൽ ട്രെയിന്‍ വൈകുകയാണെങ്കില്‍ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെ മുഴുവൻ തുകയും തിരികെ ലഭിക്കും.

STORY HIGHLIGHT: free food for delayed train travellers