സിഎംആർഎൽ മാസപ്പടി കേസിൽ രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് റിപ്പോർട്ട് സമര്‍പ്പിക്കുമെന്ന് എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും. എസ്എഫ്ഐഒയുടേത് സ്വതന്ത്ര അന്വേഷണമാണെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് അന്വേഷണവുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
അന്വേഷണത്തിൻ്റെ ഭാഗമായി വീണാ വിജയൻ അടക്കം 20 പേരുടെ മൊഴി എടുത്തു. സര്‍ക്കാര്‍ അനുമതി നല്കിയാല് പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കും. സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇൻ്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആർഎല്ലിന്റെ ഹര്‍ജി.
STORY HIGHLIGHT: investigation into masapadi case in final stage sfio