കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭർത്താവ് ഭാര്യയെ കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.
കുറേ ദിവസമായി അനിലയും പത്മരാജനും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ല. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം. നവംബര്‍ 11 ന് അനിലയും പത്മരാജനും ഒരു ബേക്കറി ആരംഭിച്ചിരുന്നു. ഇരുവരും ചേര്‍ന്നാണ് ഈ ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം പത്മരാജൻ ബേക്കറിയിലെത്തിയപ്പോൾ അവിടെ അനിലയ്ക്കൊപ്പം ഒരു സുഹൃത്തിനെ കണ്ടു. അതിന്റെ പേരില്‍ ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു.
അനിലയും ബേക്കറിയിലെ ജീവനക്കാരനായ സോണിയും കാറില്‍ വരുന്നതിനിടെ ചെമ്മാമുക്കില്‍ വെച്ച് പത്മരാജന് ഒരു ഒംനി വാനില്‍ വരികയും കാര്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. തുടർന്ന് കയ്യില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ അനിലക്ക് മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീകൊളുത്തിയ ഉടന്‍ തന്നെ ഒപ്പം ഇരുന്ന സോണി ഡോര്‍ തുറന്ന് പുറത്തിറങ്ങി ഓടി. ഇയാളുടെ കൈക്കും കാലിലുമാണ് പൊള്ളലേറ്റത്. സോണിക്ക് പകരം ഭാര്യയുടെ സുഹൃത്തിനെയാണ് പത്മരാജൻ ലക്ഷ്യമിട്ടത്.
STORY HIGHLIGHT: The husband killed his wife by setting the car on fire