Kerala

കൗണ്‍സില്‍ യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെ അയോഗ്യയാക്കി – ajitha thankappan disqualified from thrikkakara municipal coucil

തൃക്കാക്കര നഗരസഭ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കി ഉത്തരവിട്ട് നഗരസഭ സെക്രട്ടറി. ഒരു വര്‍ഷമായി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്തതാണ് നടപടിക്ക് കാരണം. ഉത്തരവിന്റെ പകര്‍പ്പ് അജിതയക്ക് നേരിട്ട് കൈമാറി. കോണ്‍ഗ്രസ് കൗണ്‍സിലറാണ് അജിത തങ്കപ്പന്‍.

സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ നിന്ന് ഇവര്‍ സ്ഥിരമായി വിട്ടുനില്‍ക്കുന്നുവെന്ന് സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. അവധി അപേക്ഷ നല്‍കാതെ യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അയോഗ്യത കല്പിക്കാമെന്ന നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

STORY HIGHLIGHT: ajitha thankappan disqualified from thrikkakara municipal coucil